മസ്‌ക്കറ്റ് : ഒമാനില്‍ ക്യാര്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി . തൊട്ടുപിന്നാലെ ലക്ഷദ്വീപില്‍ അഞ്ഞടിച്ച മഹ ചുഴലിക്കാറ്റും ഒമാനിലേയ്ക്ക് നീങ്ങുന്നു . രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ച് ഒമാന്‍.
ഒമാന്റെ തെക്കന്‍ തീരങ്ങളില്‍ കനത്ത മഴക്ക് വഴിയൊരുക്കിയ ‘ക്യാര്‍’ ചുഴലികൊടുങ്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ക്യാര്‍ നാളെ രാവിലെയോടെ തീവ്രന്യൂനമര്‍ദമായി ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്.
Read Also : അറബിക്കടലിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
മസീറ തീരത്ത് നിന്ന് നീങ്ങി അല്‍ വുസ്ത, ദോഫാര്‍ തീരങ്ങള്‍ക്ക് സമാന്തരമായാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. മണിക്കൂറില്‍ 61 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ ഇപ്പോഴത്തെ വേഗത. അറബിക്കടലിന്റെ തെക്ക് ഭാഗത്ത് ‘മഹാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒരേസമയം രണ്ട് ചുഴലികാറ്റുകള്‍ രൂപപ്പെടുകയെന്ന് അപൂര്‍വ പ്രതിഭാസത്തിനാണ് അറബിക്കടല്‍ സാക്ഷ്യം വഹിക്കുന്നത്. അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തായാണ് ‘മഹ’ ഇപ്പോഴുള്ളത്. ക്യാറിന്റെ സഞ്ചാര പാത പിന്‍ തുടര്‍ന്ന് ഒമാന്‍ തീരത്തേക്ക് എത്താനാണ് സാധ്യത. മണിക്കൂറില്‍ 111 കിലോമീറ്റര്‍ വരെയാണ് ‘മഹ’യുടെ കേന്ദ്രഭാഗത്തെ കാറ്റിന്റെ വേഗതയെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. മഹ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തി പ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments