തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം അനുമതി നല്‍കിയത് 223 ക്വാറികള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍- 47. പാലക്കാട്-35, മലപ്പുറം- 32, പത്തനംതിട്ട-16, തിരുവനന്തപുരം-15, കൊല്ലം-12, കോട്ടയം-9, ഇടുക്കി-2, തൃശൂര്‍-6, കോഴിക്കോട്-23, കണ്ണൂര്‍-23, വയനാട്-1, കാസര്‍കോട്-2 എന്നിങ്ങനെയും അനുവദിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനു മുന്‍പു നല്‍കിയ അനുമതികള്‍ പുതുക്കില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി 1438.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. 27 പാക്കേജുകളിലായാണു 45 മീറ്റര്‍ വികസനം. 20 റോഡുകള്‍, 7 പാലങ്ങള്‍ എന്നിവയടങ്ങിയതാണു പാക്കേജ്.
66405 കോടി ചെലവു പ്രതീക്ഷിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് വേഗ റെയില്‍പാതയ്ക്കായി 3030.62 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 6395 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു
Post Your Comments