തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്‌ക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്തും. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ.എം കെ സക്കീറാണ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കിയത്. കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.inല്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാനാകും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ അടിസ്ഥാന ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് കെഎഎസിന് അപേക്ഷ സമര്‍പ്പിക്കാം.
Read also: കേരള ഭരണ സര്‍വീസി ലേക്ക് അപേക്ഷ : പിഎസ്‌സിയുടെ അറിയിപ്പ് ഇങ്ങനെ
പ്രാഥമിക പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമായിരിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കി. ഒഎംആര്‍ രീതിയിലായിരിക്കും പരീക്ഷ നടത്തുക. ഒന്നാം പേപ്പര്‍ (ജനറല്‍) 100 മാര്‍ക്കിനായിരിക്കും. രണ്ടാം പേപ്പറില്‍ 50 മാര്‍ക്കിന്റെ പൊതുവിജ്ഞാന ചോദ്യങ്ങള്‍. ബാക്കി 30 മാര്‍ക്കിന് ഭരണഭാഷ/ പ്രാദേശിക ഭാഷാ നൈപുണ്യവും 20 മാര്‍ക്കിന് ഇംഗ്ലീഷ് ഭാഷാനൈപുണ്യവും വിലയിരുത്തും. സംസ്ഥാനത്താകെ ഒറ്റ ഘട്ടമായാകും പ്രാഥമിക പരീക്ഷ നടത്തുക. വിവിധ സംവരണ സമുദായങ്ങള്‍ക്ക് നിയമപ്രകാരമുള്ള പ്രാതിനിധ്യം നല്‍കാന്‍ മാര്‍ക്ക് താഴ്ത്തി പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കും.
Post Your Comments