ശ്രീനഗര്‍•തെക്കന്‍ കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ഭീകരര്‍ എന്ന് കരുതുന്നവര്‍ പ്രാദേശികബി.ജെ.പി നേതാവിന്റെ വാന്‍ ഉള്‍പ്പടെ രണ്ട് വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ മണിയോടെ ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് സംഭവം. തീയിട്ട വാഹനങ്ങളിലൊന്ന് പ്രാദേശിക ബിജെപി നേതാവ് ആദിൽ അഹ്മദ് ഗണൈയുടേതാണ്. സംഭവ സമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. ഗണായിയുടെ സ്വകാര്യ വാഹനം വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
കുൽഗാം ജില്ലയില്‍ പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി അഞ്ച് കുടിയേറ്റ തൊഴിലാളികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു. മറ്റൊരു തൊഴിലാളി ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി.
ആക്രമണത്തെ തുടർന്ന് കശ്മീരിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു.
Post Your Comments