KeralaLatest NewsNews

സംസ്ഥാനത്തെ റോഡ് വെട്ടിപ്പൊളിക്കൽ: ഒരു വർഷം 3000 കോടിയുടെ ബാധ്യത

തിരുവനന്തപുരം: പണി തീർത്ത റോഡ് വെട്ടി പൊളിക്കുന്നതിലൂടെ ഒരു വർഷം 3000 കോടിയുടെ ബാധ്യത വരുന്നുണ്ടെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ ആറ് മാസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ ഗുണനിലവാരത്തോടെ പുനർനിർമാണം പൂർത്തിയായി കഴിയുമ്പോൾത്തന്നെ വെട്ടിപ്പൊളിക്കുന്നത് പതിവായതോടെയാണ് വെട്ടിപ്പൊളിക്കുന്നതിനുമുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന നയം സർക്കാർ സ്വീകരിച്ചത്. അതിന്റെ ഭാഗമായി എം.എൽ.എ.മാർ അടങ്ങിയ ഒരു സമിതിക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണം. ഈ വ്യവസ്ഥ നിലവിലിരിക്കെ അത് പാലിക്കാതെയാണ് പലേടത്തും റോഡുകൾ വെട്ടിപ്പൊളിക്കുന്നതെന്നാണ് പരാതി.

ALSO READ: ദേവസ്വം ബോര്‍ഡുകളിലെ നിയമനം; സാമ്പത്തിക സംവരണം നടപ്പിലാക്കി തുടങ്ങി

ഉന്നതനിലവാരത്തിൽ നിർമിക്കുന്ന റോഡുകൾ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും കഴിയാതെ വെട്ടിപ്പൊളിക്കരുതെന്നാണ് സർക്കാരിന്റെ പുതിയ നയം. ഇത് ലംഘിച്ച് ആണ് റോഡുകൾ വിവിധ വകുപ്പുകൾ പൊളിക്കുന്നുവെന്നാണ് ആക്ഷേപം.

പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി ഡിവിഷന്റെ കീഴിൽ മരുതംകുഴി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, കുറവൻകോണം റോഡുകളുടെ വശങ്ങളിൽ ഓടകൾ നിർമിച്ച് ഉന്നത നിലവാരത്തിൽ ടാർ ചെയ്യാനിരിക്കെ, ജല അതോറിറ്റിയുടെ വെട്ടിക്കുഴിക്കൽ തുടർന്നാൽ റോഡിന്റെ ഗതിയെന്താകുമെന്ന ആശങ്കയുമുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണ് ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന റോഡുകളുടെ സ്ഥിതി ഇങ്ങനെയാകാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button