ജമ്മു: കാശ്മീരിൽ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ. ഇതേത്തുടര്‍ന്നു നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സൈന്യവും ചേര്‍ന്നു തീ നിയന്ത്രണവിധേയമാക്കി പൂഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു തീ ശ്രദ്ധയില്‍പ്പെട്ടത്..
ആളപയാമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. അതെ സമയം കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കുപവാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. കുപവാരയിലെ മാച്ചില്‍ ഏരിയയിലാണ് സംഭവം.
കുപവാരയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments