Latest NewsKeralaNews

സോഷ്യല്‍ മീഡിയയിലൂടെ ഡാമിനെക്കുറിച്ച് വ്യാജ വാർത്ത; പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: കനത്ത മഴയിൽ കക്കി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. 2019 നവംബർ 3ന് പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉണ്ടായി കക്കി ഡാം തകരുമെന്നും ,റാന്നി താലൂക്കിൽ വ്യാപകമായി മലയിടിച്ചിൽ ഉണ്ടായി ധാരാളം ആളുകൾ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ ഇത്തരത്തിൽ വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല മണ്ഡലകാലം ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അന്യസംസ്ഥാന തീർത്ഥാടകരുടെ വരവിനെയും ബാധിക്കുമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read also: മഹ ചുഴലിക്കാറ്റ് കേരളം വിട്ടു; മഴ കുറയുമെന്ന് നിഗമനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും

2019 നവംബർ 3ന് പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉണ്ടായി കക്കി ഡാം തകരുമെന്നും ,റാന്നി താലൂക്കിൽ വ്യാപകമായി മലയിടിച്ചിൽ ഉണ്ടായി ധാരാളം ആളുകൾ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ ഇത്തരത്തിൽ വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല മണ്ഡലകാലം ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അന്യസംസ്ഥാന തീർത്ഥാടകരുടെ വരവിനെയും ബാധിക്കുന്നതാണ് .ആയതിനാൽ സോഷ്യൽ മീഡിയയിലൂടെ കക്കി ഡാം തകരുമെന്ന് വ്യാജ വാർത്ത നൽകിയവർക്കെതിരെയും ഈ വാർത്ത സത്യമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മറ്റ് ആളുകൾക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുകൾ എടുക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button