കൊല്ലം: ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. ബിജെപി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അംഗം ചിതറ അയിരക്കുഴി കൃഷ്ണാഭവനില്‍ വിജയകുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രവർത്തകരായ ബിനോയ് ,ബിജോയ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവ് കോടതി വിധിച്ചത്. തടവിനു പുറമേ ഇരുപത്തയ്യായിരം രൂപാ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ സെഷൻസ് കോടതി ആണ് സഹോദരങ്ങളായ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചത്.
ഡിവൈഎഫ്ഐ നേതാക്കളായ പ്രതികൾ റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥിന്റെ കൊലപാതക കേസിലെയും പ്രധാന പ്രതികളാണ്. 2014 നവംബര്‍ 26 നാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ നിന്നിറങ്ങവെ അഞ്ചംഗ സംഘം വിജയകുമാറിനെ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ് ഓടി മറ്റൊരു വീട്ടിൽ കയറിയ വിജയകുമാറിനെ സ്ത്രീകളുടേയും കുട്ടികളുടേയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചെന്ന് കരുതി കൊലവിളി നടത്തിയ ശേഷമാണ് പ്രതികള്‍ പോയത്.
വളരെക്കാലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു ശേഷമാണ് വിജയകുമാര്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. അഞ്ചംഗ സംഘത്തിൽ ബിജോയി,ബിനോയ് എന്നിവരെ മാത്രമാണ് വിജയകുമാര്‍ തിരിച്ചറിഞ്ഞത്.
Post Your Comments