Latest NewsIndia

കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഇതുവരെ കൈവശം വെച്ചിരുന്ന ഔദ്യോഗിക വസതികള്‍ നാളെ ഒഴിയണമെന്ന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍

തോടെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുളളയ്ക്കും ഔദ്യോഗിക വസതികള്‍ ഇന്ന് ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം.

ശ്രീനഗര്‍ : ഇതുവരെ ജമ്മു കശ്മീർ മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക വസതികളില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാനുള്ള അനുമതിയായിരുന്നു അര്‍ട്ടിക്കിള്‍ 370 നൽകിയിരുന്നത്. എന്നാൽ ഇതെടുത്തു മാറ്റിയതോടെ ഇവർ ഔദ്യോഗിക വസതികൾ ഒഴിയണമെന്നത് നിയമമായി.ഇതോടെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുളളയ്ക്കും ഔദ്യോഗിക വസതികള്‍ ഇന്ന് ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം.

നേരത്തെ, ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വാടകയില്ലാതെയാണ് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ പുതിയ നിയമ പ്രകാരം എല്ലാ മുന്‍ മുഖ്യമന്ത്രിമാരും നാളെ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദ്ദേശം. 1984ലെ പെന്‍ഷന്‍ നിയമ പ്രകാരം ജമ്മു കശ്മീരിലെ നിയമസഭാ അംഗങ്ങള്‍ക്ക് ജീവിതകാലം മുഴുന്‍ സൗജന്യമായി ഔദ്യോഗിക വസതികളില്‍ താമസിക്കാനുള്ള സൗകര്യം അനുവദിച്ചിരുന്നു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ കാ​ട്ടു​തീ പടർന്നു പിടിച്ചു ; തീവ്രവാദികൾ കുഴിച്ചിട്ട നിരവധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു

തുടര്‍ന്ന് 1996 മുതല്‍ കൂടുതല്‍ സൗകര്യങ്ങളും ഭേദഗതികളും നിയമസഭാ അംഗങ്ങള്‍ക്ക് അനുവദിച്ചു. എന്നാല്‍ ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ നടപ്പില്‍ വന്നതോടെ നാളെ മുതല്‍ ഈ ആനുകൂല്യങ്ങളൊക്കെ എന്നേക്കുമായി സര്‍ക്കാര്‍ പിന്‍വലിക്കും.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ഗുലാം നബി ആസാദ് നേരത്തെ തന്നെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും മാറിയിരുന്നു. 2005-2008 സമയത്ത് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button