ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളേയും പട്ടണങ്ങളേയും കൂട്ടിയിണക്കി 100 വിമാനത്താവളങ്ങള്‍ കൂടി വരുന്നു. പദ്ധതിയെ പറ്റി കേന്ദ്രസര്‍ക്കാറിന്റെ
തീരുമാനങ്ങള്‍ ഇങ്ങനെ. ചെറുപട്ടണങ്ങളേയും ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്ന 1000 വ്യോമപാത ഉള്‍പ്പെടെയാണ് പദ്ധതി . 2024-ല്‍ ലക്ഷ്യം പൂര്‍ത്തിയാകുമെന്നാണ് സൂചന.
അടിസ്ഥാന സൗകര്യ വികനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തിലാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായത്. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
2016-ല്‍ രാജ്യത്ത് ആകെയുള്ള 450 വിമാനത്താവളങ്ങളില്‍ 75 എണ്ണം മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 113 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം.
Post Your Comments