തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ശശി തരൂര്‍ എംപിക്കെതിരെ കേസ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാരോപിച്ചു സന്ധ്യ ശ്രീകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണു തരൂരിനെതിരേ കേസെടുത്തത്.
ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ… കറിവേപ്പ് തഴച്ചു വളരും
കേസില്‍ ഡിസംബര്‍ 21-ന് ഹാജരാകാന്‍ കോടതി തരൂരിനു നോട്ടീസ് അയച്ചു.കേരളത്തിലെ നായര്‍ സ്ത്രീകളുടെ മുറിക്കു പുറത്തു അന്യപുരുഷന്റെ ചെരുപ്പ് കണ്ടില്ലെങ്കില്‍ മാത്രമേ ഭര്‍ത്താവ് മുറിക്കുള്ളില്‍ പ്രവേശിക്കുമായിരുന്നുള്ളു എന്നാണു പുസ്തകത്തിലെ പരാമര്‍ശം 1989-ല്‍ പ്രസിദ്ധീകരിച്ച നോവലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍.
Post Your Comments