തിരുവനന്തപുരം: നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍ രംഗത്ത്. സംഭവത്തില്‍ ബിനീഷിന് ഏതെങ്കിലും തരത്തില്‍ വിഷമമുണ്ടായെങ്കില്‍ അത് പരിശോധിക്കാന്‍ സര്‍ക്കാരിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് മന്ത്രി അറിയിച്ചു. ഏതെങ്കിലും തരത്തില്‍ അത്തരമൊരസംതൃപ്തി ബിനീഷ് രേഖപ്പെടുത്തി സര്‍ക്കാരിനെ അറിയിച്ചാല്‍ ഉചിതമായ ഇടപെടലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ജാതീയമായി വിഷയത്തെ വേര്‍തിരിച്ച് മോശപ്പെട്ട ആശയം രൂപപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments