MollywoodLatest NewsKeralaCinemaNews

തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല : ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് സജിത മഠത്തിൽ

പാലക്കാട് : നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച സംഭവത്തിൽ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നടി സജിത മഠത്തിൽ.  തൊണ്ട ഇടറി താങ്കൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവ് വഴങ്ങില്ല. മനക്കരുത്തുമായി നിങ്ങൾ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യവുമല്ല. ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നുവെന്നു സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ബിനീഷ്,
തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങൾ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യവുമല്ല! നിങ്ങൾ പറയുന്നത് കേട്ട് കുട്ടികൾ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല!
ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു.
സ്നേഹം!

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ, കോളേജ് ഡെയ് ദിനത്തിൽ മുഖ്യാതിഥിയായെത്തിതായിരുന്നു നടൻ ബിനീഷ് ബാസ്റ്റിൻ. എന്നാൽ തന്നോട് ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നായിരുന്നു അനിൽ രാധാകൃഷ്ണൻ മേനോൻ കോളേജ് ഭാരവാഹികളോട് പറഞ്ഞത്. പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി ഉദ്ഘാടനത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് ആവശ്യപ്പെട്ടു പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു പ്രതിഷേധിക്കുകയും, പിന്നീട് എഴുതിക്കൊണ്ടു വന്ന പ്രസം​ഗം വായിച്ച് വിതുമ്പിക്കൊണ്ട് വേദി വിടുകയുമായിരുന്നു. കുട്ടികൾ കയ്യടിച്ചാണ് ബിനീഷിന‌െ യാത്രയാക്കിയത്.. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ ഉയരുന്നത്.

Also read : ‘അഹങ്കാരവും താന്‍പൊരിമയും മൂര്‍ദ്ധാവില്‍ വേരുപിടിച്ച് പോയ അനിലിനേക്കാളും എന്ത് കൊണ്ടും യോഗ്യത ബിനീഷ് ബാസ്റ്റിന് തന്നെയാണ്’ ഡോ. ഷിംന അസീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button