തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പരിഗണിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പത്മകുമാറിന്റെയും അംഗം കെ പി ശങ്കര്‍ദാസിന്റെ കാലാവധി അടുത്ത 14ന് തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍ വാസുവിനെ പരിഗണിക്കുന്നത്. സിപിഎമ്മിന്റെ നോമിനിയായി എന്‍ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗം അഡ്വ കെ എസ് രവി അംഗവുമായാണ് അതാത് പാർട്ടികൾ നിർദേശിച്ചിരിക്കുന്നത്. ഓദ്യോഗിക തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് സൂചന.ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എന്‍ വാസു നിയമവിദഗ്ധനാണ്. ചുനക്കര സ്വദേശിയായ കെ എസ് രവി സിപിഐയുടെ ആലപ്പുഴയിലെ പ്രമുഖ നേതാവാണ്.
അതേസമയം ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി.ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റേതാണ് തീരുമാനം. എല്ലാ ദേവസ്വത്തിലും പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തികസംവരണം നടപ്പാക്കുന്നത്.
Post Your Comments