കൊച്ചി : സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 28560 രൂപയിലും,ഗ്രാമിന് 3570 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇതനുസരിച്ച് പവന് 28,440 രൂപയിലും,3,555 രൂപയിലുമായിരുന്നു വ്യാപാരം. നാല് ദിവസത്തിന് ശേഷമായി സ്വർണ്ണ വില കുറഞ്ഞത്. അതിനു മുൻപുള്ള ദിവസങ്ങളിൽ(ഒക്ടോബർ 25 മുതൽ 29വരെ) പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമായിരുന്നു വ്യാപാരം.ഒക്‌ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണ്ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടി, ഈ നിരക്കിലേക്ക് എത്തിയത്.
വെള്ളിയാഴ്ച്ചക്ക് മുൻപ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ 15നു ശേഷം ഏഴു ദിവസം കഴിഞ്ഞു സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് പവനു 28,320 രൂപയും ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. ശേഷം രണ്ടു ദിവസം പഴയ നിരക്കിൽ എത്തിയ ശേഷമാണ് വെള്ളിയാഴ്ച വില വീണ്ടും കൂടിയത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില.
Post Your Comments