
ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടം. സെന്‍സെക്സ് 77.18 പോയിന്റ് ഉയര്‍ന്ന് 40,129.05 ലും നിഫ്റ്റി 33.40 പോയിന്റ് ഉയര്‍ന്ന് 11,877.50 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, സീ എന്റര്‍ടൈന്‍മെന്റ്, എസ്ബിഐ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐഒസി എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. റ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് 7 ശതമാനം വരെ ഉയര്‍ന്നു. മെറ്റല്‍ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും പിഎസ്യു ബാങ്ക്, ഐടി, ഓട്ടോ, ഫാര്‍മ, ഇന്‍ഫ്ര എന്നിവയുള്‍പ്പെടെ മികച്ച നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി ഇന്ന് 11,954 പോയിന്റിലേക്ക് വരെ ഒരു ഘട്ടത്തില്‍ മുന്നേറി.
Post Your Comments