Latest NewsNewsIndia

ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ; ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ നിരന്തരമായി ശ്രമിക്കുന്ന ഫിലിപ്പീൻസിന് ആയുധം വിൽക്കാനുള്ള തീരുമാനം പരിഗണനയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ നിരന്തരമായി ശ്രമിക്കുന്ന ഫിലിപ്പീൻസിന് ആയുധം വിൽക്കാനുള്ള തീരുമാനം പരിഗണനയിലെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ ആണ് ഇന്ത്യയുടെ കൈവശമുള്ള ബ്രഹ്മോസ്. ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി ഇന്ത്യ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് സഹ്യാദ്രി മനിലയിൽ എത്തിയിരുന്നു. ഈ സമയത്താണ് ഇന്ത്യൻ , ഫിലിപ്പീൻസ് പ്രതിരോധ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയതും, ബ്രഹ്മോസ് അതിൽ വിഷയമായതും . മാത്രമല്ല ആർമി വൈസ് കമാൻഡർ മേജർ ജനറൽ റെയ്നാൽഡോ അക്വിനോ ഐ‌എൻ‌എസ് സഹ്യാദ്രി സന്ദർശിക്കുകയും ചെയ്തു.

ALSO READ: ആഗോളതലത്തിൽ ഉണ്ടായ ഇടിവിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട; നിലവിൽ നൽകുന്ന എണ്ണ തുടർന്നും നൽകുമെന്ന് സൗദി അറേബ്യ

ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈൽ വിൽപന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ അമേരിക്ക,റഷ്യ ,ചൈന എന്നീ രാജ്യങ്ങളെ പോലെ ആയുധങ്ങൾ വിൽക്കാൻ ഇതുവരെയും മുമ്പ് ഇന്ത്യ തയ്യാറായിട്ടില്ല. .

shortlink

Related Articles

Post Your Comments

Related Articles


Back to top button