Life Style

പെട്രോളിയം ജെല്‍ ക്രീമിന്റെ ഉപയോഗങ്ങൾ

പെട്രോളിയം ജെല്ലി​യുടെ ഗുണങ്ങളും ഏതെല്ലാം രൂപത്തില്‍ ഇതിനെ ഉപയോഗിക്കാനാകുമെന്നും നോക്കാം. ചിലര്‍ക്കിത്​ ചുണ്ട്​ മൃദുവായതും മയ​പ്പെടുത്താനുള്ള ലേപനം ആണെങ്കില്‍ വേറെചിലര്‍ക്ക്​ പെ​ട്ടെന്നുണ്ടാകുന്ന മുറവിനും ചതവിനുമുള്ള പ്രാഥമിക ശു​ശ്രൂഷമാര്‍ഗമാണ്​. എ​പ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഈ ജെല്‍ വീട്ടിനകത്തും പുറത്തും ഉപയോഗിക്കാവുന്നതാണ്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കണ്ടുവരുന്നതാണ്​ കാല്‍ വിണ്ടുകീറുന്നത്​. ഇതിനെ പ്രതിരോധിക്കാനും കാല്‍ മൃദുവാക്കി നിലനിര്‍ത്താനും സഹായിക്കുന്ന ലേപനമായി ഇത്​ ഉപയോഗിക്കുന്നു. രാത്രിയില്‍ കാലില്‍ ജെല്‍ പുരട്ടിയശേഷം സോക്​സ്​ ധരിച്ച്‌​ കിടക്കുക. ഒരാഴ്​ചകൊണ്ട്​ കാല്‍ മൃദുവായി മാറും. ചര്‍മത്തി​ന്‍റെ ബാഹ്യആവരണം പ്രോട്ടീന്‍കൊണ്ടാണ്​ നിര്‍മിച്ചിരിക്കുന്നത്​. ഈര്‍പ്പം നഷ്​ടപ്പെടു​മ്പോള്‍ ഇത്​വരണ്ടുണങ്ങാനും പൊട്ടാനുമുള്ള സാധ്യതയുണ്ട്​. സോപ്പ്​ ഉപയോഗിച്ച്‌​ ഇടക്കിടെ കൈ കഴുകുന്നത്​ കൈ വരണ്ടുണങ്ങുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഇതിന്‍റെ അടയാളങ്ങള്‍ നഖത്തിന്​ ചുറ്റും പ്രകടമാകും. പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പു കുറഞ്ഞ അടരുകള്‍ നിങ്ങളുടെ ബാഹ്യചര്‍മത്തിന്​  വരണ്ടുണങ്ങന്നതില്‍ നിന്നും ഈര്‍പ്പം നഷ്​ടപ്പെടുന്നതില്‍ നിന്നും സംരക്ഷണ കവചമായി മാറും.

Read also:  സൗന്ദര്യസംരക്ഷണത്തിന് ആവണക്കെണ്ണ

നിങ്ങള്‍ ശരീരത്തില്‍ പ്രത്യേകിച്ച്‌​ മുഖത്ത്​ ചമയങ്ങള്‍ (മേക്കപ്പ്)നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ ഭംഗി എടുത്തുകാട്ടാന്‍ ഒരു ചെറിയ അംശം പെട്രോളിയം ജെല്‍ സഹായകമാണ്​. മേക്കപ്പ്​ ചെയ്​തതിന്​ മുകളില്‍ അല്‍പ്പം പെട്രോളിയം ജെല്‍ കോട്ടണ്‍ ഉപയോഗിച്ച്‌​ പുരട്ടാവുന്നതാണ്​. ഇത്​ കവിളിലും മൂക്കി​ന്‍റെ പാലത്തിലും ഉപയോഗിക്കുന്നതാണ്​ കൂടുതല്‍ ആകര്‍ഷകം. അത്​നിങ്ങള്‍ സ്വഭാവികമായ ഭംഗി നല്‍കും. മൂക്കിനുചുറ്റും ചര്‍മത്തില്‍ എണ്ണമയമുള്ളവരാണെങ്കില്‍ അല്‍പ്പം ജെല്‍ നിങ്ങളുടെ പ്രശ്​നം ഇല്ലാതാക്കും.
സ്​ഥിരമായി കാതില്‍ ആഭരണങ്ങള്‍ അണിയാത്തവര്‍ക്ക്​ ഇടക്ക്​ അണിയുന്നത്​ വേദനാജനകമാകാറുണ്ട്​. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഭരണം അണിയുന്ന ദ്വാരത്തിനു ചുറ്റും അല്‍പ്പം പെട്രോളിയം ജെല്‍ പുരട്ടിയാല്‍ അണിയു​മ്പോള്‍മാത്രമല്ല, ദീര്‍ഘനേരം വേദനയില്ലാതെ കൊണ്ടു നടക്കാനുമാകും. അല്‍പ്പം ​പെട്രോളിയം ജെല്‍ എടുത്ത്​ മുടിയില്‍ പുരട്ടുക. മുടിവരണ്ടുണങ്ങി നശിക്കുന്നത്​ തടയാന്‍ ഇത്​ ഏറെ സഹായകരമാണ്​. അളവ്​കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്​ ആവര്‍ത്തിച്ചാല്‍ മുടിയുടെ കാന്തിതിരിച്ചുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button