
ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട് പലപ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.
Read also: അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ ഗ്രീൻ ടീ
പുരികം കുറവാണെങ്കിൽ അതിന് പരിഹാരം കാണാന്‍ എളുപ്പമാണ്. അല്‍പം ആവണക്കെണ്മ പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് ശീലമാക്കിയാല്‍ പുരികമെല്ലാം താനേ വരും. നല്ലൊരു ക്ലെന്‍സറാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചളിയും നീക്കാന്‍ സഹായിക്കുന്നുയ മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.
Post Your Comments