ന്യൂഡല്‍ഹി: പാക് ധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇത് രാജ്യം തിരിച്ചുപിടിക്കുമെന്നും മുന്‍ കരസേന മേധാവി വി കെ സിംഗ്. പാക് അധീന കശ്മീരില്‍ ത്രിവര്‍ണ്ണ പതാക പാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ജമ്മു കശ്മീരില്‍ സന്ദര്‍ശിച്ചതിനെ പ്രതിപക്ഷം വിമര്‍ശിച്ചത് ദേശീയ തലത്തില്‍ വലിയ നാണക്കേടിന് ഇടയാക്കിയെന്നും വി. കെ സിംഗ് പറഞ്ഞു. എതിര്‍ക്കുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും അറിയിച്ചിരുന്നു.
ALSO READ: തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്കുള്ള മാര്‍ഗമായിരുന്നു അനുച്ഛേദം 370 എന്ന് അമിത് ഷാ
അതേസമയം, തീവ്രവാദ ശക്തികള്‍ക്ക് ഇന്ത്യയിലേക്കെത്താനുള്ള മാര്‍ഗങ്ങളായിരുന്നു ഭരണഘടനയിലെ അനുച്ഛേദം 370, 35എ എന്നിവയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രി ഇവ റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞുവെന്നും ആരും കാണിക്കാത്ത ധൈര്യമാണ് മോദി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വന്നു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായിരുന്നു ഇതിനായി തെരഞ്ഞടുത്തത്. 370ാം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്.
Post Your Comments