മുംബൈ : ഇന്ന് വൻ നേട്ടം സ്വന്തമാക്കി മുന്നേറി ഓഹരി വിപണി. എക്കാലത്തെയും ഉയര്‍ന്ന വ്യാപാര നേട്ടം മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്. കൈവരിച്ചു . ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് മുതല്‍ മികച്ച മുന്നേറ്റം നടത്തിയ ഓഹരി വിപണിയിൽ സെന്‍സെക്സ് 286 പോയിന്റ് ഉയര്‍ന്ന് 40,337 എന്ന ഉയർന്ന നിലവാരത്തിലെത്തി.ഈ വര്‍ഷം ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 40,312 പോയിന്റ് നേട്ടം ഇതോടെ പിന്നിലായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ്. നിഫ്റ്റി 11,900 പോയിന്റ് കടന്ന് മുന്നേറി. 200 പോയിന്റ് കൂടി നേടിയാൽ നിഫ്റ്റിയുടെ എക്കാലത്തെയും ഉയര്‍ന്ന 12,103 പോയിന്റ് മറികടക്കാന്‍ സാധിക്കും. എസ്ബിഐക്ക് പുറമെ ഇൻഫോസിസ് (4%), ടാറ്റ മോട്ടോഴ്സ് (3.5%), യെസ് ബാങ്ക് (2%),ടിസിഎസ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നി ഓഹരികൾ മികച്ച നേട്ടത്തിലെത്തി.
Also read : രാജ്യത്തെക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് തുടരുന്നു;ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് സഹസ്രകോടികൾ
Post Your Comments