അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മദ്രാസ് ഹൈക്കോടതി മധുര ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്ന് കോടതി വ്യക്തമാക്കി. മണിവാസകത്തിന്റെ ഭാര്യ നിലവില്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലിലാണുള്ളത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബന്ധുക്കള്‍ വരാത്തവരുടെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുനില്‍കണമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ കൊന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയണമെന്നും കേരളത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് കാനം പറഞ്ഞത് സത്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments