എന്നും ഒരേ പലഹാരങ്ങള്‍ കഴിച്ച് മടുത്തോ? വ്യത്യസ്തമായ പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്ന വിഭവമാണ് മുട്ടപ്പത്തിരി. എടുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ചേരുവകള്‍
മുട്ട – നാലെണ്ണം,
മൈദ – ഒരു കപ്പ്
ഗോതമ്പ് പൊടി – ഒരു കപ്പ്,
തൈര് – ഒരു ടീസ്പൂണ്‍
പഞ്ചസാര – നാല് ടീസ്പൂണ്‍,
ഏലയ്ക്ക – കാല്‍ ടീസ്പൂണ്‍
നെയ്യ് – മൂന്ന് ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പാല്‍ – മൂന്ന് ടീസ്പൂണ്‍
ALSO READ: ചപ്പാത്തികൊണ്ട് തയ്യാറാക്കാം രുചികരമായ ന്യൂഡില്‍സ്
തയ്യാറാക്കുന്ന വിധം
മൈദ, ഗോതമ്പ്‌പൊടി, തൈര്, ഉപ്പ് എന്നിവ യോജിപ്പിച്ച് ഇത്തിരി നെയ്യ് ചേര്‍ത്ത് നന്നായി കുഴയ്‌ച്ചെടുക്കുക. ഒരു പാത്രത്തില്‍ മുട്ടയെടുത്ത് ഇതിലേക്ക് പാല്‍, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. കുഴച്ചുവച്ച മാവില്‍നിന്നു ചെറിയ ഉരുളകള്‍ തയാറാക്കി പരത്തുക. ഇതിനു ശേഷം പത്തിരി ചെറിയ ചൂടില്‍ ചുട്ടെടുക്കാം. ഈ പത്തിരി മുട്ടക്കൂട്ടില്‍ രണ്ടു ഭാഗവും മുക്കി നെയ്യ് ചേര്‍ത്ത് നന്നായി ചുട്ടെടുക്കുക
Post Your Comments