എന്നും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ പാചകത്തില്‍ അല്‍പ്പം പരീക്ഷണങ്ങള്‍ നടത്താം. അടുക്കളയില്‍ ബാക്കി വന്ന ചപ്പാത്തികൊണ്ട് നമുക്ക് ഒരു കിടിലന്‍ ന്യൂഡില്‍സ് തയ്യാറാക്കിയാലോ. രുചികരമാണെന്ന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.
ചേരുവകള്‍
ചപ്പാത്തി -5
സവാള -2
ക്യാരറ്റ് -1 ചെറുത്
ക്യാപ്‌സിക്കം -1 ചെറുത്
ബീന്‍സ് -4
സോയസോസ്, ചില്ലി സോസ്, തക്കാളി സോസ് -അര ടീസ്പൂണ്‍ വീതം
എണ്ണ -ആവശ്യത്തിന്
ALSO READ: ടേസ്റ്റി ആന്റ് ഹെല്‍ത്തി; തയ്യാറാക്കാം മിക്‌സഡ് ഫ്രൂട്സ് സാലഡ്
തയ്യാറാക്കുന്ന വിധം
സവാള നീളത്തില്‍ അരിഞ്ഞ് കുറച്ച് എണ്ണയില്‍ നന്നായി വഴറ്റുക. ശേഷം കാരറ്റ്, ബീന്‍സ്, കാപ്‌സികം എന്നിവ നീളത്തില്‍ അരിഞ്ഞതുകൂടി ചേര്‍ത്ത് വഴറ്റുക. 5 മിനിറ്റ് വഴറ്റിയ ശേഷം സോയ, തക്കാളി,ചില്ലി എന്നീ സോസുകള്‍ കൂടി ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക. ചപ്പാത്തി റോള്‍ ചെയ്തു മടക്കി കനം കുറച്ച് നുറുക്കി എടുക്കുക. നൂഡില്‍സ് പോലെ വേണം മുറിച്ചെടുക്കാന്‍. ഈ ചപ്പാത്തി തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിപ്പ് 2 മിനിട്ട് വേവിക്കുക. രുചികരമായ ചപ്പാത്തി ന്യൂഡില്‍സ് റെഡി.
Post Your Comments