പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കാനും ഗ്രീൻ ടീക്ക് കഴിയും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീക്കു കഴിവുണ്ട്. കുടൽ, പാൻക്രിയാസ്, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, അണുബാധ തുടങ്ങിയവ തടയായാനും ഇതിന് കഴിവുണ്ട്.
Read also: കറികളുടെ യഥാർത്ഥ രാജാവ് ഇലക്കറി തന്നെ
ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്സിഡൻറുകളെയും ഗ്രീൻ ടിയിലെ ആൻറി ഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു. രക്തം കട്ട പിടിക്കുന്നത് (ത്രോംബോസിസ്) തടയാൻ ഗ്രീൻ ടീ ഏറെ സഹായകമാണ്. ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവയെ തടയാനും ഗ്രീൻ ടീക്ക് കഴിയും.
Post Your Comments