ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവന്‍. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. ധാരാഴം ഫൈബര്‍ അടങ്ങിയിട്ടുള്ളത്തിനാല്‍ ചില അസുഖങ്ങള്‍ക്ക് മരുന്നായും ഇതിനെ ഉപയോഗിക്കാം. ചില അസുഖങ്ങളും വാഴപ്പഴം എങ്ങിനെയാണ് അവയ്‌ക്കൊരു പ്രതിവിധി ആയി ഉപയോഗിക്കുന്നതെന്നും വായിക്കാം.
വാഴപ്പഴത്തില്‍ ധാരാളമായി വൈറ്റമിന്‍ B6 അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്തുവാന്‍ ഇതിന് സാധിക്കും. സ്ത്രീകളിലെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന് പരിഹാരം ഉണ്ടാക്കാന്‍ ബി ടൈപ്പ് വൈറ്റമിനുകള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, നെഞ്ചുവേദന, മൂഡ് മാറ്റം എന്നിവയെ നിയന്ത്രിക്കാനും വൈറ്റമിന്‍ ബിയ്ക്ക് കഴിയും.
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫന്‍ എന്ന പ്രോട്ടീന് സന്തോഷത്തിന്റെ ഹോര്‍മോണ്‍ ആയ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ വാഴപ്പഴം കഴിക്കുന്നത് സമ്മര്‍ദ്ദത്തെ അകറ്റുകയും സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണിത്.
ദഹനം സുഗമമാക്കുന്നു അതോടൊപ്പം ശരീരത്തിലെ അനാവശ്യമായ വസ്തുക്കള്‍ പുറന്തള്ളാനും സഹായിക്കുന്നു. വാഴപ്പഴത്തില്‍ പ്രകൃതിദത്തമായി ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പഴവും ഭക്ഷണത്തിന്റെ കൂടെ ഉള്‍പ്പെടുത്തുക.
Post Your Comments