News

എടാ പന്നി നീ വിധി വായിക്കുക. നിന്റെ ഉപ്പാന്റെ ചെരുപ്പാണ് തൂക്കിയത് – കമന്റില്‍ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി ടി.പി സെന്‍ കുമാര്‍

തിരുവനന്തപുരം•ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് കഴിഞ്ഞ ദിവസം ഇട്ടപോസ്റ്റില്‍ വന്ന പെരുമ്പാവൂര്‍ ജിഷ കേസുമായി ബന്ധപ്പെട്ട പരിഹാസമാണ് സെന്‍ കുമാറിനെ ചൊടിപ്പിച്ചത്.

സാറേ സാറല്ലേ സാറേ പെരുമ്പാവൂരില്‍ രണ്ട് ചെരുപ്പ് തൂക്കിയിട്ട് പ്രതികളെ കാത്തിരുന്നത്…സ് സാറേ ! എന്നായിരുന്നു പരിഹാസം. ഇതിന് സെന്‍കുമാര്‍ നല്‍കിയ മറുപടി ഇങ്ങനെ,

‘എടാ പന്നീ നീ വിധി വായിക്കുക. നിന്റെ ഉപ്പാന്റെ ചെരുപ്പാണ് തൂക്കിയത്‌.

അതേസമയം, മാവോയിസ്റ്റ് വേട്ടയില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് സെന്‍കുമാര്‍. ബിജെപിയുമായി അടുത്ത സെന്‍കുമാറിനെ വാര്‍ത്തകളില്‍ പലപ്പോഴും നിറച്ചത് പിണറായിയുമായുള്ള ഏറ്റുമുട്ടലുകളാണ്. എന്നാല്‍ മാവോയിസ്റ്റ് ആക്രമണ വിഷയത്തില്‍ പിണറായി പൊലീസിനൊപ്പമാണ് സെന്‍കുമാര്‍. വാളയാറിലും മറ്റും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് പിണറായിയെ പിന്തുണച്ച്‌ സെന്‍കുമാര്‍ എത്തുന്നത്.

ഇടത് പക്ഷം പോലും പൊലീസിനെ വിമര്‍ശിക്കുകയാണ്. വഴി തെറ്റിയ സഖാക്കളെ കൊന്നൊടുക്കുന്നുവെന്നാണ് ബിനോയ് വിശ്വം പറയുന്നത്. ഈ അവസരത്തിലാണ് സെൻകുമാറിന്റെ പിന്തുണ ശ്രദ്ധേയമാകുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

വീണ്ടും മാവോയിസ്റ് പോലീസ് വെടി വെപ്പ്.
ഇനി തണ്ടെർബോൾട് വനത്തിൽ പോകുമ്പോൾ
സച്ചിദാനന്ദൻ, ബിനോയ് വിശ്വം,
കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം.വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്‌റ്റുകൾ എകെ47നും എസ്പ്ലോസീവ്സുമായി കയറാൻ പാടില്ലാത്ത ഫോറെസ്റ്റിൽ എന്തിനു കഴിയണം?
അവർ വെടിവെച്ചാൽ, അത് പരിച വെച്ചു തടഞ്ഞു കൂടെ?? ഇല്ലെങ്കിൽ കുറച്ചു പോലീസുകാർ മരിച്ചാലെന്താ,??

ഇതുവരെ 13000 അല്ലെ ഇവർ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.
നിലംബുർ അന്വേഷണം എന്തായി?

കാട് മാവോ വാദികൾക്ക് പതിച്ചു നൽകിയാൽ പ്രശനം തീരും.അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യൻ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും.മുട്ട് നോക്കി വെടിവെക്കാമല്ലോ.
വെടി നേരിടേണ്ടവനെ അതിന്റെ
വിഷമം അറിയൂ. സ്വന്തം ജീവൻ
വെടിയുണ്ടക്കു മുന്നിൽ വെച്ചു
ഈ മാന്യന്മാർ പറയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button