ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യാനിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ കാണാനാകാതെ സോണിയ ഗാന്ധിയും, കോൺഗ്രസ് നേതൃത്വവും വലയുന്നു. മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെയാണെന്ന് ഒരു വിവരവും ഇല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ തിങ്കളാഴ്ചയാണ് രാഹുൽ പുറപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്നായിരുന്നു രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് പ്രതിസന്ധി ഒഴിവാക്കാൻ സോണിയ ഗാന്ധി താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ രാഹുൽ ധ്യാനം ചെയ്യാൻ പോയതാണെന്ന വാദവുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. എന്നാൽ എവിടേക്കാണ് പോയതെന്ന് പറയാൻ നേതാക്കൾ തയ്യാറായിട്ടില്ല. എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുൽ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോൾ അവിടെയാണെന്നും കോൺഗ്രസ് നേതാവ് രണ്‍ദീപ്സിങ് സുര്‍ജേവാല പ്രതികരിച്ചു.
ALSO READ: ഹൗഡി മോദി; വിമർശനവുമായി രാഹുൽ ഗാന്ധി
നേരത്തെ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തും രാഹുൽ വിദേശയാത്രകൾ നടത്തിയിരുന്നു. അതിനാൽ വളരെ ചുരുക്കം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മാത്രമാണ് രാഹുൽ പങ്കെടുത്തത്.
Post Your Comments