News

കേരളം മറക്കാനിടയില്ല ശങ്കരനാരായണന്‍ എന്ന അച്ഛനെ : 13 കാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊന്നവനെ കോടതി വെറുതെവിട്ടപ്പോള്‍ തന്റെ തോക്ക് കൊണ്ട് നിയമം നടപ്പിലാക്കി ആ പിതാവ്… ഈ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടത് ശങ്കരനാരായണന്‍മാര്‍ തന്നെ

മലപ്പുറം : കേരളം മറക്കാനിടയില്ല ശങ്കരനാരായണന്‍ എന്ന അച്ഛനെ : 13 കാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊന്നവനെ കോടതി വെറുതെവിട്ടപ്പോള്‍ തന്റെ തോക്ക് കൊണ്ട് നിയമം നടപ്പിലാക്കി ആ പിതാവ്… ഈ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടത് ശങ്കരനാരായണന്‍മാര്‍ തന്നെ.

ഗോവിന്ദച്ചാമിമാരെ പോലുള്ളവരെ വിചാരണ ചെയ്യേണ്ടത് ജനകീയ കോടതികളില്‍

രണ്ടായിരത്തി ഒന്നില്‍ ആണ് ശങ്കരനാരായണന്റെ പതിമൂന്ന് വയസ്സുകാരിയായ മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മഞ്ചേരിയിലായിരുന്നു അന്ന് കേരളത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്.

രാവിലെ യാത്ര പറഞ്ഞു സ്‌കൂളിലേക്ക് പറഞ്ഞയച്ച കുട്ടി പിന്നെ തിരികെ വന്നില്ല.. ആ പിതാവിന്റെയും ആ കുട്ടിയുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ഒരു നിമിഷം കൊണ്ട് ആ കാമഭ്രാന്തനായ നരാധമന്‍ തല്ലിക്കെടുത്തി. പ്രതി ശങ്കരനാരായണന്റെ സമീപവാസിയായിരുന്ന അഹമ്മദ് കോയ ആണ് അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ നിയമ വ്യവസ്ഥയുടെ ബലം കൊണ്ട് വെറു പത്ത് മാസം കൊണ്ട് അഹമ്മദ് കോയ പുറത്തിറങ്ങി. ഇതോടെ മകളെ നഷ്ടപ്പെട്ടു പാതി ജീവനായി കഴിഞ്ഞിരുന്ന ആ അച്ഛന്റെ വേദന ഇതോടെ ഇരട്ടയായി. ആ അച്ഛന്‍ എന്ത് മാത്രം വേദനിച്ചു കാണും.. അയാള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ എന്നല്ല ദൈവത്തില്‍ പോലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കാണും .. ഇനി അവന്റെ വിധി തീരുമാനിക്കേണ്ടത് താന്‍ തന്നെ ആണെന്ന് ആ പിതാവിന് ബോധ്യമായിട്ടുണ്ടാകും ..

പുറത്തിറങ്ങി ഏഴു ദിവസം ആയപ്പോഴേക്കും കോയയുടെ അഴുകിയ ജഡമാണ് പിന്നെ എല്ലാവരും കണ്ടത്. തന്റെ മകളെ പീഡിപ്പിച്ചവനെ തന്റെ തോക്ക് ഉപയോഗിച്ച് ആ പിതാവ് കൊലപ്പെടുത്തി. ശങ്കരനാരായണനെ സഹായിക്കാന്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. ശിക്ഷ ലഭിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ആ പിതാവിനെ സഹായിക്കാന്‍ അവര്‍ എത്തിയത്. ശങ്കര നാരായണന് ജീവപര്യന്തവും സഹായിച്ചവര്‍ക്ക് മൂന്ന് വര്ഷം കഠിന തടവും ആണ് മഞ്ചേരി സെഷന്‍സ് കോടതി വിധി വന്നത് ..സന്തോഷത്തോടെയും സംതൃപ്തിയോടു കൂടിയും ആ അച്ഛനെ ജനങ്ങള്‍ കണ്ടത് അന്നാണ്..

രണ്ടായിരത്തി ആറില്‍ ശങ്കരനാരായണനെ ഹൈക്കോടതി വെറുതെ വിട്ടു. കൂടെ ഉണ്ടായിരുന്നവരെയും വിട്ടയച്ചു. വിട്ടതിനുള്ള ന്യായം എന്തായിരുന്നു എന്നറിയാമോ???

ജഡം കണ്ടു പിടിക്കുന്നതില്‍ പോലീസിനു പിഴവ് സംഭവിച്ചു ..പ്രതിക്ക് ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അയാള് മറ്റു പലരുടെയും ടാര്‍ഗറ്റ് ആയിരുന്നു അതിനാല്‍ തന്നെ ശങ്കര നാരായണനില്‍ മാത്രം കുറ്റം ആരോപിക്കുന്നതില്‍ കഴമ്പില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.. ഒരു മൂന്നു വയസ്സുള്ള കുട്ടിക്ക് പോലും അറിയാമായിരുന്നു കൊന്നത് ശങ്കരനാരായണന്‍ തന്നെ ആണെന്ന് എന്നിട്ടും കോടതി വെറുതെ വിട്ടു കാരണം അത് തന്നെ മനുഷത്വം ..

സ്വന്തം പ്രതീക്ഷയുടെ തണല്‍ മകളെ കൊന്നവനെ നീതിപീഠം വെറുതെ വിട്ടപോള്‍ കരഞ്ഞു വിധിയില്‍ വിശ്വസിച്ചു ജീവന്‍ അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല … ഈ ലോകത്ത് അഹമ്മദ് കൊയമാര്‍ ഗോവിന്ദ ചാമിമാര്‍ ഉണ്ടായി കൊണ്ടിരിക്കുന്നു….

ഇവിടെ മാത്രമേ ഇതൊക്കെ നടക്കൂ… വിദേശ രാജ്യങ്ങളില്‍ രാത്രി ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നു പോയാലും അവള്‍ക്ക് ഒന്നും പറ്റില്ല കാരണം അവിടത്തെ നിയമത്തെ എല്ലാവര്‍ക്കും പേടിയുണ്ട് പക്ഷെ ഇവിടെ അതല്ലല്ലോ സ്ഥിതി… പണവും പാര്‍ട്ടിയും കൈയിലുണ്ടെല്‍ അവന് എന്തും ആകാം…

വാളയാര്‍ കേസ് ഇത് ഒറ്റപ്പെട്ട സംഭവമല്ല.. നിയമവ്യവസ്ഥ ദുര്‍ബലമായാല്‍ ഇനിയും നമ്മുടെ നാട്ടില്‍ ശങ്കനാരായണന്‍മാര്‍ ഉണ്ടായേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button