മഞ്ചേരി : അമീര്‍ ഉല്‍ ഇസ്ലാം, ഗോവിന്ദച്ചാമി എന്നിവരെ പോലുള്ളവര്‍ ജനകീയ കോടതികളിലാണ് വിചാരണ നേരിടേണ്ടതെന്ന് എളങ്കൂര്‍ ചാരങ്കാവിലെ ശങ്കരനാരായണന്‍. 2001 ഫെബ്രുവരിയില്‍ മഞ്ചേരിയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസുകാരി കൃഷ്ണപ്രിയയുടെ അച്ഛനാണ് ശങ്കരനാരായണന്‍. ജനകീയ കോടതിയില്‍സൗമ്യ, ജിഷ കൊലക്കേസുകളിലെ പ്രതികള്‍ കുറ്റക്കാര്‍തന്നെയാണെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുള്ളതാണ് പെണ്‍മക്കളുള്ള ഏതൊരു പിതാവിന്റെയും ആഗ്രഹമന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയശേഷം അറസ്റ്റിലായി അഞ്ചുമാസമാകും മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതി മുഹമ്മദ് കോയയെ ശങ്കരനാരായണന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
മുഹമ്മദ് കോയ വെടിയേറ്റു മരിച്ച കേസില്‍ ശങ്കരനാരായണന് അതിവേഗ കോടതി തടവുശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി വിട്ടയയ്ക്കുകയായിരുന്നു.
‘കോടതിയെയും നിയമത്തെയും എന്നും ബഹുമാനിച്ചാണിത് പറയുന്നത്. പ്രതികള്‍ ജനകീയ കോടതിയില്‍ വിചാരണ നേരിടട്ടെ, അവിടെ അവര്‍ കുറ്റക്കാരാണ്’ ശങ്കരനാരായണന്‍ പറയുന്നു. ഇനി ഒരുപാട് ഗോവിന്ദച്ചാമിമാര്‍ ഈ രാജ്യത്തുണ്ടാകാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments