സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നും ഒരു പതിമൂന്നുകാരിയെ രക്ഷപെടുത്താന്‍, അന്ന് പല വാതിലും മുട്ടി നിരാശപ്പെട്ടിട്ടുണ്ട്. അമ്മ, മകള്‍ ബന്ധം പോലും മറ്റൊന്നായി മാറുന്ന ഇടങ്ങള്‍.. വൈറലായി കലാ മോഹന്റെ കുറിപ്പ്. ഈ കുറിപ്പിനു പിന്നിലു വാളയാര്‍ കേസ് തന്നെയെന്ന് ഇവര്‍ പറയുന്നു. വാളയാര്‍ കേസ് ഒറ്റപ്പെട്ട സംഭവമല്ല. ഒരാഴ്ച കഴിഞ്ഞാല്‍ ഈ ആളല്‍ തീരും അത്രയേ ഉള്ളൂ. വാളയാര്‍ കേസിലേയ്ക്ക് കൈചൂണ്ടുന്ന അല്ലെങ്കില്‍ അതിന് സാഹചര്യം ഒരുക്കുന്നത് കാര്യത്തിലേയ്ക്കാണ് സൈക്കോളജിസ്റ്റ് കലാ മോഹന്‍ നമ്മളെ കൊണ്ടുപോകുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇടത്തരക്കാരും സമ്പന്നരും ആയിട്ടുള്ള മാതാപിതാക്കളുടെ മക്കള്‍ പഠിക്കുന്ന മാനേജ്മെന്റ് സ്കൂളുകളില്‍ നിന്നും സര്‍ക്കാരിന്റെ ഒരു പ്രൊജക്റ്റ് ആയി ബന്ധപെട്ടു, ആ ജില്ലയിലെ ഏറ്റവും അധികം പീഡനം, ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലയില്‍ ജോലിക്ക് ആയി ഞാന്‍ എത്തി..
മൂന്ന് ദിവസം പട്ടിണി ആയിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സില്‍ തലകറങ്ങി വീണു..
ഉച്ച കഞ്ഞി അന്ന് plus two പിള്ളേര്‍ക്ക് ഇല്ല.. നന്നായി പഠിക്കുന്ന മിടുക്കി.. അദ്ധ്യാപകര്‍ അതറിഞ്ഞു..
ആ സംഭവത്തിന് ശേഷം എല്ലാ കുട്ടികളും കഴിച്ചോ എന്ന് ഉറപ്പാക്കി മാത്രം staff റൂമില്‍ ചോറ്റു പത്രങ്ങള്‍ തുറക്കപ്പെട്ടു..
മാനേജ്മെന്റ് സ്കൂളുകളിലെ കൂറ്റന്‍ ഭക്ഷണം തട്ടി കളയുന്ന വീപ്പ അവിടെ ഇല്ല..ചോറും ചമ്മന്തിയും ആണ് മിക്കവാറും കുഞ്ഞുങ്ങളുടെ മികച്ച ഭക്ഷണം..
അതേ കാലഘട്ടത്തില്‍, ഒരു കുട്ടിയുടെ വീടിന്റെ അവസ്ഥ നേരിട്ട് കണ്ടു..സാരി കൊണ്ട് ചുറ്റും മറച്ച ഒരു ടെന്റ് എന്ന് പറയാം..വളരെ മിടുക്കി ആയ ആ പെണ്‍കുട്ടി, ഭക്ഷണം കിട്ടാതെ വിളറി വിളര്‍ത്തിരുന്നു..
ഞങ്ങള്‍ ചെല്ലുമ്പോള്‍ അവള്‍ക്കു എഴുന്നേല്ക്കാന് പോലും വയ്യ..
ഇതൊക്കെ ഒന്നോ രണ്ടോ കഥകള്‍..അങ്ങനെ എത്ര കണ്ടു, കേട്ടു, അറിഞ്ഞു..ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ആര് സമ്മതിക്കും..ആണ്‍കുട്ടികള്‍ ഒരു വിധം വളര്‍ന്ന ഘട്ടം എത്തുമ്പോള്‍ അവര്‍ വിശപ്പിനുള്ള വഴി ഏതു വിധേനയും കണ്ടെത്തും..ഗുണ്ടകളാകാനും കഞ്ചാവും കള്ളും വില്‍ക്കാനും അവര്‍ ഇറങ്ങും..
ഇത്തരം ജീവിത സാഹചര്യങ്ങളില്‍, ഒരുപാട് ആളുകളെ ഞാനന്ന് കണ്ടിരുന്നു..ഒറ്റ മുറിയില്‍, തിക്കി തിരക്കില്‍ കിടക്കുന്ന കുറെപേര്..അവര്‍ അന്നന്നുള്ള ഭക്ഷണത്തിനു പണം കണ്ടെത്തുന്നവരാണ്..ജീവിതം തുടങ്ങി ഒരു ഘട്ടം എത്തുമ്പോള്‍,പുരുഷന് ഉപേക്ഷിച്ചു പോയാല്‍,അവിടെ വീണ്ടും പ്രതിസന്ധി ആയിത്തീരുന്നു..
തന്റെയും പെണ്‍കുഞ്ഞുങ്ങളുടെയും രക്ഷകനായി ഒരാളെ വീട്ടിനുള്ളില്‍ കേറ്റാന്‍ സ്ത്രീ നിര്‍ബന്ധിത ആകും..അത് രതിയോടുള്ള ആര്‍ത്തി കൊണ്ടാവില്ല,
ഭക്ഷണത്തിനോടുള്ള കൊതിയും വിശപ്പിന്റെ ആളലും കൊണ്ടാണ്..ശുഷ്കിച്ച മുലകളില്‍ പാലില്ലാത്ത അമ്മയുടെ മരവിപ്പ് ഞാന്‍ കണ്ടിട്ടുണ്ട്..
അന്ന് നേരിട്ട പല കേസുകളും ഞാന്‍ പലപ്പോഴായി കുറിച്ചിട്ടുണ്ട്..സ്വന്തം അമ്മ മകളെ കൂട്ടികൊടുത്ത കേസ് ആദ്യമായി പിടിക്കുമ്പോ, എന്റെ രോഷം ആളിക്കത്തി..
പക്ഷെ പിന്നെ എനിക്കു ബോധ്യപ്പെട്ടു, വിശപ്പിനു മുന്നില്‍ സദാരാചാരവും മൂല്യവും ഒന്നുമില്ല എന്ന്..
മൂക്ക് മുട്ടെ തിന്നു സമാധാനപ്പെട്ടു ഉറങ്ങാന്‍ കിടക്കുന്നവര്‍ക്കു സദാചാരപുതപ്പ് ഒരു സുഖമാണ്..
വയറു കത്തി, വേദനിക്കുമ്പോ അന്നം മാത്രമാകും ലക്ഷ്യം..സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നും ഒരു പതിമൂന്നുകാരിയെ രക്ഷപെടുത്താന്‍, അന്ന് പല വാതിലും മുട്ടി നിരാശപ്പെട്ടിട്ടുണ്ട്.. ‘ ഇവളുള്പ്പടെ പല വയറുകള്‍ നിറയ്ക്കണം, അങ്ങേരു ഉണ്ടാക്കിയത് അങ്ങേരു എടുത്തോട്ടെ.. ‘ ഇതാണ് പച്ചയായ വാക്കുകള്‍.. അമ്മ, മകള്‍ ബന്ധം പോലും മറ്റൊന്നായി മാറുന്ന ഇടങ്ങള്‍..എന്നിട്ടും ഞാന്‍ പൊരുതിയിട്ടുണ്ട്..
ഗുണ്ട സംഘത്തില്‍ പെട്ടവര്‍ ആണ് പ്രതികള്‍ എങ്കില്‍ ആരും കൂടെ നില്‍ക്കില്ല..അന്ന് pocsoനിയമം ആയിട്ടില്ല..സ്കൂള്‍ അധികൃതര്‍ കര്‍ശന താക്കീതു നല്‍കും.. ഇടപെടരുത് എന്ന്.. !
കുട്ടികള്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ എത്ര വലിയ പ്രഹസനങ്ങള്‍ എന്ന് നേരിട്ട് അനുഭവങ്ങള്‍ ഉണ്ട്..
ഇനി,കേസ് കൊടുക്കുമ്പോള്‍ ഒപ്പം നില്ക്കുന്ന പോലീസ് ഓഫീസര്‍ക്ക് തൊപ്പി തെറിക്കും എന്നൊരു സൂചന കിട്ടിയാല്‍ അവര്‍ പിന്നെ എന്ത് ചെയ്യണം?
ആവനാഴി സിനിമയിലെ ഇന്‍സ്പെക്ടര്‍ ബലറാം ആകാന്‍ ജീവിതത്തിലെ പോലീസുക്കാര്‍ക്ക് പറ്റില്ല..
ഈ അടുത്ത കാലത്ത് കോളേജില്‍ എന്റെ ഒരു വിദ്യാര്‍ഥിനി അവളുടെ അച്ഛന്റെ വിഷാദാവസ്ഥ, ദേഷ്യം ഒക്കെ പറഞ്ഞു കരഞ്ഞു.. പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബ ജീവിതം എത്ര ദുസ്സഹമാണെന്നു അവള് സങ്കടപ്പെട്ടു..അച്ഛന്റെ ആരോഗ്യത്തെ പറ്റി നിരാശപെട്ടു..
ഇത് ഒരു വശം..
കാശുണ്ടാക്കാന്‍ പോലീസ് വേഷം ഇട്ടവര്‍ ആണേല്‍,പിന്നെ ഈ കുപ്പായം കേമമാണ്..
ഏമാന് കളിച്ചു മുന്നോട്ട് നീങ്ങിയാല്‍ പെണ്ണിന് പെണ്ണും, കാശിനു കാശും, ഒക്കെ സുഭിക്ഷം..
പ്രഫഷണല്‍ ആയ ക്രിമിനുകള്‍ എല്ലായിടത്തും ഉണ്ടല്ലോ..
അവര്‍ക്ക് ചവിട്ടി മെതിയ്ക്കാന്‍ പറ്റുന്ന സാഹചര്യം ആണ് മുകളില്‍ പറഞ്ഞത്..വാളയാര്‍ കേസ് ആദ്യത്തെ അല്ല.. ദിവസങ്ങള്‍ക്കു ഉള്ളില്‍ ഇതിന്റെ ആളിക്കത്തല്‍ തീരും..കുട്ടികളെ ബോധവല്‍ക്കരണം നടത്തുന്നതിനെ പറ്റി ഞാന്‍ തൊട്ടു മുന്‍പ് പോസ്റ്റ് ഇട്ടിരുന്നു..
മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടമായി നില്‍ക്കണം എന്നും..ഒരു ദിവസത്തെ കാശ് പോയാല്‍ അന്നം മുട്ടുന്ന ജോലിക്കാര്‍ ആകും ഇത്തരം സാഹചര്യങ്ങളില്‍..
PTA മീറ്റിംഗ് നു വിളിച്ചാല്‍ അവര്‍ വരുമോ !
കഥയ്ക്ക് പിന്നിലെ കഥ ഒരുപാടുണ്ട് പറയാന്‍..
കാര്യങ്ങള്‍ വളച്ചൊടിച്ചു, വഴി മാറ്റി വിട്ടു, യഥാര്‍ത്ഥ പ്രശ്നം ആരും ചിന്തിക്കാത്ത അവസ്ഥ ആണ് നമ്മുക്ക് ചുറ്റിലും..വെളിച്ചം കാട്ടി തരേണ്ടവര്‍ കണ്ണടയ്ക്കുമ്പോള്‍, എന്താണ് പ്രതിവിധി !
ഞാന്‍ ആ പ്രൊജക്റ്റ് വിട്ട് വര്‍ഷങ്ങളായി…
എന്നിരുന്നാലും മാറ്റങ്ങള്‍ ഉണ്ടാകും ഇന്ന് എന്ന് വിശ്വസിക്കാന്‍ വയ്യ… അത് കൊണ്ട് തന്നെ,
വാളയാര്‍ കേസിന്റെ എല്ലാ വശങ്ങളും പറഞ്ഞല്ലോ..
ഇത് കൂടി കുറിയ്ക്കട്ടെ..ആ പെണ്‍കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യം ആയിരുന്നു ആദ്യത്തെ വില്ലന്‍.. ??
Post Your Comments