Latest NewsKeralaNews

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അ​ടു​ത്ത ര​ണ്ടു ദി​വ​സം കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ദ​ക്ഷി​ണ ശ്രീ​ല​ങ്ക തീ​ര​ത്തി​ന​ടു​ത്താ​യി തെ​ക്ക് പ​ടി​ഞ്ഞാ​റു ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ള്ളു​ന്ന ന്യൂ​ന​മ​ര്‍ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ഉണ്ടാകുക. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള തീ​ര​ത്തും ക​ന്യാ​കു​മാ​രി മാ​ല​ദ്വീ​പ് ല​ക്ഷ​ദ്വീ​പ് തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നിർദേശമുണ്ട്. അതേസമയം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button