കൊച്ചി : അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം, ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായി. ഇതോടെ ദുരന്തനിവാരണ സേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപ്, മാലിദ്വീപ്, കോമോറിന്‍ ഭാഗത്തായി രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60) വരെയായിരിക്കും. നിലവില്‍ മാലദ്വീപില്‍ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരെയുമാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം.
Read Also : സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് : നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കരുതുന്ന ഇതു ലക്ഷദ്വീപിലൂടെ കടന്നു പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു.
ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരും. കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പറം ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നിറിയിപ്പ് നല്‍കി.
Post Your Comments