തിരുവനന്തപുരം: സാമുദായിക നേതൃത്വത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാപിത താല്‍പര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. 2019 ലെ ജോസഫ് മുണ്ടശേരി അവാര്‍ഡ് പ്രശസ്ത കവി സച്ചിദാനന്ദന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസഫ് മുണ്ടശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെയാണ് സാമുദായിക ശക്തികള്‍ വിമോചന സമരത്തിന് തുടക്കം കുറിച്ചത്. ഇന്നും ചിലര്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ആളുകളെ ഇളക്കി വിടുകയാണ്. ഒരിക്കല്‍കൂടി വിമോചന സമരം നടക്കുമെന്നാണ് അവർ കരുതുന്നത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് കാര്യങ്ങളെ എതിര്‍ക്കുന്നത് അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണത്തിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകൾ മൂടാൻ മുഖ്യമന്ത്രിയുടെ നിർദേശം
പരിപാടിയിൽ സാഹിത്യ നിരൂപകന്‍ ഡോ. പി സോമന്‍ രചിച്ച അഖിലേന്ത്യ പുരോഗമന സാഹിത്യ ചരിത്രം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പു.കാ.സാ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ഡോ.ജി ബാലമോഹന്‍ തമ്ബി, പ്രൊഫസര്‍ വി .കാര്‍ത്തികേയന്‍ നായര്‍, പ്രൊഫസര്‍ കെഎന്‍ ഗംഗാധരന്‍ എന്നീവര്‍ പ്രസംഗിച്ചു.
Post Your Comments