ലണ്ടന്‍ : ബ്രിട്ടണില്‍ രാഷ്ട്രീയ അസ്ഥിരത മാറുന്നില്ല. ബ്രക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയിരിക്കുകയാണ്.
Read Also : ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി
എം. പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയിട്ടും അനുകൂലമായ ഒരു വിധി നേടാന്‍ ബോറിസ് ജോണ്‍സണിന് ആയിരുന്നില്ല. തുടര്‍ന്ന് നടത്തിയപൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം എം.പിമാരും ഡിസംബര്‍ 12ന് വോട്ടെടുപ്പ് നടത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അതിനാല്‍ തന്നെ ബ്രക്‌സിറ്റ് വിഷയത്തില്‍ ക്രിസ്മസിന് മുന്‍പായി ഒരു തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇലക്ഷന്‍ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സഭയായ ഹൌസ് ഓഫ് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കും എന്നാല്‍ ഈ കാര്യത്തില്‍ കാര്യമായ ഒരു എതിര്‍പ്പും ഉന്നയിക്കപ്പെടില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ഷന്‍ ബില്‍ ഔദ്യോഗികമായ നിയമമായി പാസാക്കപ്പെട്ടാല്‍ ഇലക്ഷന്‍ നടപടികള്‍ ആരംഭിക്കും.
1923 ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടനില്‍ ഡിസംബര്‍ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. ഒക്ടോബര്‍ 31 ന് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനുവരി 31 വരെ യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
Post Your Comments