KeralaLatest NewsIndia

അസം ദേശീയ പൗരത്വ പട്ടിക: പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ കേരളത്തിലേക്ക് തൊഴിലാളികളായി കടന്നതായി സൂചന, അന്വേഷണം ആരംഭിച്ചു

ഇത്തരം ഫാമുകളില്‍ കൂടുതലായി അസം സ്വദേശികളാണെന്നാണതിനാലാണ് ഇവ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരം : അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ കടക്കാത്തവര്‍ കേരളത്തിലേക്ക് കടന്നതായി കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് പല തൊഴിൽ മേഖലകളിലും തെരച്ചില്‍ ആരംഭിച്ചു .സംസ്ഥാനത്തെ കോഴി, പന്നി ഫാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. ഇത്തരം ഫാമുകളില്‍ കൂടുതലായി അസം സ്വദേശികളാണെന്നാണതിനാലാണ് ഇവ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്നതിന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍: അടുത്ത 48 മണിക്കൂർ ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രത

അതേസമയം സംസ്ഥാനത്തെത്തിയ അസം സ്വദേശികള്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നുള്ള ചില ഭീകരവാദ സ്വഭാവമുള്ളവരും ഉള്‍പ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന വ്യാജേന ബംഗ്ലാദേശി ഭീകരർ കടന്നു കൂടിയിട്ടുണ്ടെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button