കൊച്ചി : സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ സംസ്ഥാനത്തു വിറ്റത് 47,087 കോടി രൂപയുടെ വിദേശമദ്യം. അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 540 ബാറുകളാണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുകയാണു ലക്ഷ്യമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ബാറുകളുടെ എണ്ണം 18 മടങ്ങിലേറെ വര്‍ധിപ്പിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ബാറുകളുള്ളത് – 131. കുറവ് വയനാട്ടില്‍
Read Also : ഉത്രാട നാളില്‍ ഇരിങ്ങാലക്കുടയില്‍ റെക്കോർഡ് മദ്യവിൽപ്പന
ബവ്‌റിജസ് കോര്‍പറേഷന്റെ കണക്കു പ്രകാരം 2016 മുതല്‍ 3 സാമ്പത്തിക വര്‍ഷങ്ങളില്‍ 39,587.98 കോടി രൂപയുടെ മദ്യമാണു സംസ്ഥാനത്തു വിറ്റത്. നടപ്പു സാമ്പത്തികവര്‍ഷത്തെ കണക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതിമാസ ശരാശരി കണക്കിലെടുത്താല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 7500 കോടി രൂപയുടെയെങ്കിലും മദ്യം വിറ്റിരിക്കണം. ഇതും ചേര്‍ക്കുമ്പോള്‍ 47,087.98 കോടി രൂപയ്ക്കടുത്തു വരും.
ബവ്‌റിജസ് കോര്‍പറേഷന്‍ വഴിയുള്ള മദ്യത്തിന്റെ കണക്കു മാത്രമാണിത്. നാല്‍പതിലേറെ ക്ലബ്ബുകള്‍ വില്‍ക്കുന്ന മദ്യത്തിന്റെ കണക്കും കള്ളിന്റെ കണക്കും ഇതില്‍ പെടുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ കേരളത്തിലെത്തുന്ന മദ്യത്തിന്റെ കണക്കും ഇതിനു പുറമേയാണ്.
Post Your Comments