കൊച്ചി: വാഹനം ലഭിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോതമംഗലത്ത് ആദിവാസി ബാലന്‍ മരിച്ചു. കോതമംഗലം കുഞ്ചിപ്പാറ ആദിവാസി കുടിയിലെ ശശിയുടെ മകന്‍ ശബരിനാഥ് (മുന്നുവയസ്) ആണ് മരിച്ചത്. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും രോഗം മൂര്‍ഛിച്ചതോടെ കോതമംഗലത്തെ ആശുപത്രിയിലേക്ക് വിദഗ്ധ ചികില്‍സക്കായി കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. വാഹനം കിട്ടാന്‍ വൈകിയതാണ് യഥാസമയം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments