KeralaLatest NewsNews

ഏറ്റുമുട്ടൽ : കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി

പാലക്കാട് : തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​വാ​സ​കം ആ​ണ് ഇന്ന് മരിച്ചത്. ഇയാൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാണെന്നും കബനി ദളത്തിലെ പ്രധാന നേതാവാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​ അ​ട്ട​പ്പാ​ടി മേ​ലെ മ​ഞ്ജി​ക്ക​ണ്ടി കാ​ടി​ന​ക​ത്തു  മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ർ ബോ​ൾ​ട്ട് സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യതായി റിപ്പോർട്ടുണ്ട്. മേ​ഖ​ല​യി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി വെ​ടി​യൊ​ച്ച​ക​ൾ കേ​ട്ട​താ​യി മ​ഞ്ജി​ക്ക​ണ്ടി ഊ​രു​നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വെ​ടി​വ​യ്പി​ൽ സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായതെന്നാണ് വിവരം.

Also read : കൊല്ലപ്പെട്ടത് മകനാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാന്‍ അനുവദിക്കണം; മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണണമെന്ന ആവശ്യവുമായി തമിഴ്‌നാട് സ്വദേശിനി

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button