Latest NewsIndiaNews

സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 144 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ ലോക്‌സഭാ രാജ്യസഭാ എംപിമാര്‍ക്കും ബിജെപി നിര്‍ദ്ദേശം നല്‍കി.

ഒക്ടോബര്‍ 31 നാണ് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മദിനം. കഴിഞ്ഞ നാല് വര്‍ഷമായി റണ്‍ ഫോര്‍ യൂണിറ്റി സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി അമിത് ഷായാണ് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ALSO READ: മോദിയും ട്രംപും ഒരു ഫ്രെയിമില്‍; ഇരുവര്‍ക്കുമൊപ്പം ഒരു കുട്ടിയും- ആ സെല്‍ഫി പിറന്നതിങ്ങനെ

അന്നേ ദിവസം റണ്‍ ഫോര്‍ യൂണിറ്റിയുടെ ഭാഗമാകാന്‍ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. മന്‍ കി ബാത്തിന്റെ 57 -ാം പതിപ്പിലൂടെയാണ് അദ്ദേഹം രാജ്യത്തെ പൗരന്മാരോട് റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button