തിരുവനന്തപുരം: കൊച്ചി മേയർ സൗമിനി ജെയിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന. ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സൗമിനി ജയിൻ തുടരുന്നതു പാർട്ടിക്ക് തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു തീരുമാനം. മേയർ സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് നേരത്തെ ഡിസിസി നേതൃത്വം തീരുമാനം എടുത്തിട്ടുണ്ടെന്നും എന്നാൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
Read also: സൗമ്യതയില്ലാതെ സൗമിനി; ഹൈബി മേയർ പോര് രൂക്ഷം; കോൺഗ്രസിൽ ചെളി വാരിയേറ് തുടരുന്നു
അതേ സമയം സൗമിനി ജെയിനെ പെട്ടന്നു നീക്കുന്നത് അവർക്കു അവമതിപ്പ് ഉണ്ടാക്കില്ലേയെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിക്കുകയുണ്ടായി. ചില മുതിർന്ന നേതാക്കൾ അവർ രാജി വയ്ക്കണമെന്ന പ്രസ്താവന നടത്തിയതും ശരിയായില്ലെന്നും കാര്യങ്ങൾ തീരുമാനിക്കാനും അറിയിക്കാനും കെപിസിസിയും ചുമതലപ്പെട്ടവരും ഉണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Post Your Comments