Latest NewsKeralaNews

‘ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ കെഎസ്ആർടിസി ബസുകൾ നിർത്താൻ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ

ആലപ്പുഴ: ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ നിർത്തരുതെന്ന് നിർദേശം. ദീർഘദൂര ബസുകൾ സ്വകാര്യ ഹോട്ടലുകൾക്കു മുന്നിൽ നിർത്തുകയും യാത്രക്കാരിൽ നിന്നു ഹോട്ടൽ ഉടമകൾ അമിത ചാർജ് ഈടാക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിലെ ജീവനക്കാർ ഭക്ഷണ സമയങ്ങളിൽ വാഹനങ്ങൾ കെഎസ്ആർടിസി സ്റ്റാൻഡുകളിലോ ഇന്ത്യൻ കോഫി ഹൗസുകളിലോ സർക്കാരിതര അംഗീകൃത ഹോട്ടലുകളിലോ മാത്രമേ നിർത്താൻ പാടുള്ളുവെന്നാണ് വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ യൂണിറ്റുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

Read also: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍; തീരുമാനത്തിൽ മാറ്റവുമായി കെഎസ്ആർടിസി

ഭക്ഷണത്തിനായി ബസ് നിർത്തുമ്പോൾ യാത്രക്കാരോട് ‘ഭക്ഷണം കഴിക്കാനുള്ള സമയമാണ്, എത്രയും വേഗം ഭക്ഷണം കഴിച്ച് എല്ലാവരും തിരികെ യാത്ര ചെയ്ത ബസിൽ തന്നെ തെറ്റാതെ എത്തിച്ചേരണം’ എന്ന് ബസ് ജീവനക്കാർ നിർബന്ധമായും പറഞ്ഞിരിക്കണം എന്നും നിർദേശമുണ്ട്. എല്ലാ യാത്രക്കാരും തിരികെ ബസിൽ എത്തിച്ചേർന്നിട്ടുണ്ടെന്നു ബസ് ജീവനക്കാർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button