അബുദാബി: യുഎഇയില്‍ നബി ദിനം പ്രമാണിച്ച് നവംബർ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. നബിദിനത്തിന് അവധി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ച വിവരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും. റബീഉല്‍ അവ്വല്‍ മാസം 12-ാം തീയ്യതിയാണ് നബിദിനം.
Read also: റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി; നബിദിനം തീയതി അറിയിച്ചു
الآن تمت رؤية هلال شهر ربيع الأول من قمة جبل حفيت في مدينة العين من دولة الإمارات. الإثنين 28 أكتوبر الساعة 17:35 بتوقيت الإمارات وما زالت رؤيته ممكنة حتى ما بعد الغروب. استطالة الهلال 6.2 درجة. رصد مشترك من قبل مركز الفلك الدولي بمشاركة دائرة الشؤون الإسلامية والعمل الخيري بدبي. pic.twitter.com/6D46G5r21v
— مركز الفلك الدولي (@AstronomyCenter) October 28, 2019
Post Your Comments