കൊല്ലം : ആക്രി പെറുക്കുന്നവര്ക്കും ആക്രി കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്താകെ മൂന്നു ലക്ഷത്തോളം പേര് ഈ മേഖലയിലുണ്ടെന്നാണു കണക്ക്. ഇവര്‍ക്കു പൊലീസ് ക്ലിയറന്‍സിനു ശേഷമാകും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. പൊലീസ് വെരിഫിക്കേഷന് ഒരാള്‍ക്ക് 525 രൂപ വീതം മൂന്നു ലക്ഷത്തോളം പേര്‍ക്കായി 16 കോടി രൂപ പൊലീസ് വകുപ്പിനു കൈമാറാന്‍ സംസ്ഥാന ശുചിത്വമിഷനു സര്‍ക്കാര്‍ അനുമതി നല്കി.
കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി പ്രകാരമാണ് അസംഘടിത മേഖലയിലെ പാഴ് വസ്തു വ്യാപാരികളെ സംഘടിപ്പിച്ചു മാലിന്യ പരിപാലനത്തില്‍ സഹകരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണു പാഴ്വസ്തു ശേഖരിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
Post Your Comments