Life StyleHealth & Fitness

പോയിസണ്‍ ഫയര്‍ കോറല്‍ കൂണുകൾ, കഴിച്ചാൽ മരണം ഉറപ്പ്

നേരത്തെ ജപ്പാൻ ,കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം കണ്ടിരുന്ന ഇവ ഇപ്പോൾ പലയിടത്തായി കണ്ടു തുടങ്ങിയിരിക്കുന്നതാണ് ഭീതി ജനിപ്പിക്കുന്നത് .പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലെ കടലിനോടു ചേര്‍ന്നുള്ള മേഖലയിലാണ് ഈ കൂണുകളെ കണ്ടെത്തിയത് . ഇവ തൊലിപ്പുറത്ത് തട്ടുന്നതു പോലും അപകടകരമാണെന്നാണ് അഭിപ്രായം.

മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. ഇവ ഭക്ഷിക്കുന്നത് ശരീരത്തിന്റെ തളർച്ച മുതൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button