ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടില്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്. നെല്ലിക്ക കഴിച്ചാലുളള ചില ഗുണങ്ങള്‍ നോക്കാം.
നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക നല്ലതാണ്. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയുന്നു.
വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടുന്നു. ഗ്യാസ്, വയറെരിച്ചില്‍ എന്നിവ കുറക്കുന്നു. ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുന്‍പ് നെല്ലിക്കയുടെ നീര് കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ മാറിക്കിട്ടും.
Post Your Comments