നേമം•ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. വെങ്ങാനൂർ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടിൽ ലിജിമോൾ (25), ഫേസ്ബുക്ക് കാമുകൻ കോട്ടയം കുരോപ്പട കാരുവള്ളിയിൽ അരുൺ (23) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ലിജിമോള്‍ അരുണിനെ പരിചയപ്പെട്ടത്. നാലരയും അഞ്ചരയും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം ലിജിമോൾ ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോട്ടയത്ത് നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാലാവകാശ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Post Your Comments