UAELatest NewsNewsGulf

VIDEO: യുഎഇ മത്സ്യത്തൊഴിലാളികളെ അമ്പരപ്പിച്ച് മത്സ്യ ചാകര

റാസ് അൽ ഖൈമ•റാസ് അൽ ഖൈമയുടെ വടക്കൻ പ്രദേശത്ത് യുഎഇ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വലയില്‍ അളവില്‍ മത്സ്യം ലഭിച്ചതില്‍ അതിശയിച്ചുപോയതായി അറബി ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 50 ടൺ മത്സ്യം പിടികൂടിയതായി മൂന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കഴിഞ്ഞ വർഷം പരമാവധി 20 ടൺ വരെയാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളായ അബ്ദുല്ല മുഹമ്മദ് അൽ അദാബ് പറഞ്ഞു.

മീനുകളിൽ ഭൂരിഭാഗവും മിതമായ നിരക്കില്‍ ലഭിക്കുന്ന ഡയയൂ ഇനത്തിലുള്ളതാണെന്ന് ഫിഷർമെൻ സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഹുമൈദ് അൽ സാബി പറഞ്ഞു,

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ധാരാളം മത്സ്യങ്ങളെ കടൽത്തീരത്ത് കാണാം. 50 ഓളം ട്രക്കുകളിലാണ് മത്സ്യം ഇവിടെ നിന്നും കൊണ്ടുപോയത്.

https://www.instagram.com/p/B4JdgCLJssk/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button