KeralaLatest NewsNews

വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകും, കേസന്വേഷണത്തിൽ അട്ടിമറിയില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഒന്നു ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  സര്‍ക്കാര്‍ അപ്പീല്‍ പോകും. കേസന്വേഷണത്തിൽ അട്ടിമറിയില്ല. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പൊലീസിന്‍റെ വീഴ്ചയാണെന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു. വാളയാർ കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നാണ് മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്നവരെ രക്ഷിക്കാൻ സിപിഎം പ്രാദേശികനേതാക്കൾ ശ്രമിച്ചു. സർക്കാർ കോടതിയിൽ ഒരു ചുക്കും ചെയ്തില്ല. ശക്തമായ നടപടിയെന്ന് മുമ്പും മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നിട്ടും ഒരു ചുക്കും ചെയ്യാനായില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ മരണത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും,മരണം ആത്മഹത്യയാക്കാൻ പോലീസ് തിടുക്കം കാണിച്ചെന്നും എംഎൽഎ ഷാഫി പറമ്പിൽ ആരോപിച്ചു.

Also read : മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്കപെടുന്നത് മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് : ഉണ്ണി മുകുന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button