നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് തമിഴ് നാട്ടിൽ തൊഴിലവസരം. തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസിൽ വില്ലേജ് ഹെല്‍ത്ത് നഴ്‌സ്/ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് തസ്തികയിലേക്ക് വനിത നഴ്‌സുമാർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. എഎന്‍എമും, തമിഴ്‌നാട് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. അപേക്ഷകര്‍ക്ക് തമിഴ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. 1234 ഒഴിവുകൾ ആണുള്ളത്. നിയമനം താത്കാലികമായിരിക്കും. വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദിര്‍ദേശങ്ങള്‍ വായിച്ചുമനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.mrb.tn.gov.in/
അവസാന തീയതി : നവംബര്‍ 13
Also read : അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം : നവംബർ അഞ്ചിന് വാക്ക്-ഇൻ-ഇന്റർവ്യൂ
Post Your Comments